ഷാരൂഖ് ഖാനെ നേരിൽ കണ്ട അനുഭവം പങ്കുവെച്ച് ആരാധകൻ സുധീർ കോത്തിരി. ന്യൂസ് 18നോടാണ് നടനോടൊപ്പമുള്ള അനുഭവം പങ്കുവെച്ചത്. എസ്.ആർ.കെ ചെന്നൈ ഫാൻസ് ഗ്രൂപ്പിൽ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
'ഷാരൂഖ് ഖാനെ നേരിൽ കാണുന്നതിനായി അദ്ദേഹത്തിന്റെ മാനേജർമാരായ പൂജ ദദ് ലാനി, കരുണ എന്നിവരെ സമീപിച്ചിരുന്നു. ചിത്രീകരണത്തിന് ശേഷം കാണാമെന്ന് അവർ പറഞ്ഞു. കുറച്ച് ദിവസത്തിന് ശേഷം നടനെ കാണമെന്ന് അറിയിച്ചു കൊണ്ട് ഒരു കോൾ ലഭിച്ചു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഞങ്ങൾക്കായി ഒരു വിരുന്നും അദ്ദേഹം ഒരുക്കിയിരുന്നു. ഞങ്ങളെ ഓരോരുത്തരെയും കാണാൻ ഷാരൂഖ് ഖാൻ എത്തിയിരുന്നു. അദ്ദേഹത്തിന് സമ്മാനം നൽകാനും ചിത്രങ്ങളെടുക്കാനുമൊക്കെ സമയം നൽകി. വളരെ നല്ല രീതിയിലായിരുന്നു ഷാരൂഖ് ഖാൻ ഞങ്ങളോട് പെരുമാറിയത്- സുധീർ പറഞ്ഞു.
അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്റെ ഷൂട്ടിങ്ങിനായിട്ടാണ് നടൻ ചെന്നൈയിൽ എത്തിയത്. മാസങ്ങളോളം ചെന്നൈയിലുണ്ടായിരുന്നു. നയൻതാരയാണ് ചിത്രത്തിലെ നായിക. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. 2023 ജൂൺ 2നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.