ആര്യനും ഷാറൂഖും സ്​റ്റേഡിയത്തിൽ    Picture Courtesy: bollywoodhungama.com

പ്രിയ പുത്രൻ ആര്യനുണ്ട്​​; ഷാറൂഖിനൊപ്പം കളി കാണാൻ

മുംബൈ: ബോളിവുഡ്​ മെഗാസ്​റ്റാർ ഷാറൂഖ്​ ഖാൻ കുടുംബത്തോടൊപ്പം ദുബൈയിലാണുള്ളത്​. ഇന്ത്യൻ പ്രീമിയർ ലീഗ്​ ക്രിക്കറ്റ്​ ടൂർണമെൻറിലെ മത്സരങ്ങൾ കാണുന്നതിനാണ്​ 'ബോളിവുഡി​െൻറ ബാദ്​ഷാ' ഗൾഫിലെത്തിയിട്ടുള്ളത്​. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്​റൈ​ഡേഴ്​സ്​ ടീമി​െൻറ ഉടമസ്​ഥൻ കൂടിയാണ്​ ഷാറൂഖ്​.



ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം കളി കാണാൻ ഷാറൂഖിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. പ്രിയ പുത്രൻ ആര്യൻ ഖാൻ. ഈ മാസാദ്യം കളി കാണാൻ സ്​റ്റേഡിയത്തിലെത്തിയിരുന്ന ഷാറൂഖ്​ കഴിഞ്ഞ ദിവസം റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂരിനെതിരെ നൈറ്റ്​റൈഡേഴ്​സി​െൻറ മത്സരം നേരിൽ കാണുന്നതിനായാണ്​ മകനൊപ്പമെത്തിയത്​. കൗമാരത്തിലെത്തി നിൽക്കുന്ന ആര്യൻ, മത്സരത്തിനിടെ പിതാവിനൊപ്പം തമാശകൾ പങ്കിടുന്നതും കാണാമായിരു​ന്നു. ഷാറൂഖ്​ മാസ്​ക്​ അണിഞ്ഞ്​ സ്​റ്റേഡിയത്തിലെത്തിയപ്പോൾ മാസ്​കില്ലാതെയായിരുന്നു ആര്യൻ ഗാലറിയിലുണ്ടായിരുന്നത്​.

ഷാറൂഖും മകനും ഗാലറിയിൽ പിന്തുണക്കാനുണ്ടായിരുന്നിട്ടും പക്ഷേ, കൊൽക്കത്തക്ക്​ അതിൽനിന്ന്​ പ്രചോദനം ഉൾക്കൊള്ളാനായില്ല. ബാംഗ്ലൂരിനെതിരെ 82 റൺസി​െൻറ വമ്പൻ ​തോൽവിയായിരുന്നു ടീമിനെ കാത്തിരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.