സത്യജിത് റേ ഫിലിം സൊസൈറ്റി ഗോള്‍ഡന്‍ ആര്‍ക് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ബ്രൈറ്റ് സാം റോബിന്‍സ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹോളി ഫാദര്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ആര്‍ക്ക് പുരസ്‌കാരം കരസ്ഥമാക്കി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം രാജു തോട്ടവും, മികച്ച നടിക്കുള്ള പുരസ്‌കാരം മെറീന മൈക്കിളും നേടി. അമ്പിളി അനില്‍കുമാറാണ് ഹോളി ഫാദറിന്റെ നിര്‍മ്മാതാവ്.
ബ്രൈറ്റ് സാം റോബിന്‍സ്
അന്തരിച്ച സംവിധായകന്‍ ഷാജി പാണ്ഡവത്തിന്റെ കാക്കത്തുരുത്ത് മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുത്തു. മികച്ച സംവിധായകന്‍: ജി. സുരേഷ് കുമാര്‍ (ചിത്രം: ഓര്‍മ്മ), മികച്ച കാരക്ടര്‍ നടന്‍: വേണു ബി. നായര്‍ (കാക്കത്തുരുത്ത്), പുതുമുഖം: സിദ്ധാര്‍ത്ഥ് രാജന്‍ (അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍), ഗാനരചയിതാവ്: പ്രഭാവര്‍മ്മ (ഉള്‍ക്കനല്‍), സംഗീത സംവിധാനം: ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ (ഉള്‍ക്കനല്‍), പുതുമുഖ സംഗീത സംവിധായകന്‍: അജയ് ജോസഫ് (അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍), ബെസ്റ്റ് ഫാമിലി ത്രില്ലര്‍ ചിത്രം: അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍ (സംവിധാനം: സോമന്‍ അമ്പാട്ട്), ബെസ്റ്റ് സോഷ്യല്‍ കമ്മിറ്റ്‌മെന്റ് ഫിലിം: മാടന്‍ (സംവിധാനം: ആര്‍. ശ്രീനിവാസന്‍) എന്നിവയാണ് പ്രധാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍.
ചലച്ചിത്ര സംവിധായകന്‍ സാജന്‍ ചെയര്‍മാനായ ജൂറിയാണ് സിനിമകള്‍ കണ്ട് വിജയികളെ തെരഞ്ഞെടുത്തത്. മോഹന്‍ ശര്‍മ്മ, കല്ലിയൂര്‍ ശശി, ബീനാ രഞ്ജിനി, ഡോ. രാജാവാര്യര്‍, ഡോ. സൗമ്യ സനാതനന്‍, കലാമണ്ഡലം ശ്രീദേവി, അഡ്വ. രാജേശ്വരി ആര്‍.കെ എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.