Posted On
date_range Updated On
date_range സൽമാൻ ഖാനെ കാണാൻ സമീറിന്റെ സാഹസം; സൈക്കിളിൽ സഞ്ചരിച്ച ദൂരം കേട്ട് അമ്പരന്ന് നെറ്റിസൻസ്
മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ സമീറിന്റെ ജീവിതാഭിലാഷമായിരുന്നു തന്റെ ഇഷ്ടതാരമായ സൽമാൻ ഖാനെ ഒരിക്കലെങ്കിലും അടുത്തുനിന്നൊന്ന് കാണുകയെന്നത്. അതിനായി അദ്ദേഹം ഒടുവിൽ കണ്ടെത്തിയ മാർഗം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. തന്റെ ഗ്രാമത്തിൽനിന്ന് താരത്തിന്റെ ചിത്രമടങ്ങുന്ന ബോർഡും വെച്ച് അയാൾ സൈക്കിളിൽ യാത്ര തുടങ്ങി. അവസാനം 1100 കിലോമീറ്റർ അതിൽ സഞ്ചരിച്ച് അയാൾ സൽമാൻ ഖാന്റെ മുംബൈയിലെ വീടിനടുത്തെത്തി.
സംഭവമറിഞ്ഞ് താരം ഇറങ്ങിവന്ന് ആരാധകനെ ചേർത്തുനിർത്തി ഫോട്ടോയുമെടുത്തു. ഇതോടെ സമീർ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ഇതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണിപ്പോൾ. കിസി ക ഭായ് കിസി കി ജാൻ, ടൈഗർ 3 എന്നീ ചിത്രങ്ങളായി സൽമാൻ ഖാന്റേതായി പുറത്തുവരാനുള്ള ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.