സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍റെ 'റൂത്ത്'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ആന്‍ഡ്രിയ ക്രിയേഷന്‍സ് ഇന്‍റർനാഷണൽ നിര്‍മ്മിച്ച് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കുന്ന പുതിയ ചിത്രം റൂത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നീണ്ട ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് റൂത്ത്. തെന്നിന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക വിദഗ്​ധരും മലയാളത്തിലെ പ്രശസ്ത താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. രാജസ്ഥാനില്‍ ചിത്രീകരിച്ച് പെണ്‍ഭ്രൂണഹത്യയുടെ കഥ പറഞ്ഞ 'പിപ്പലാന്ത്രി' എന്ന ചിത്രത്തിന് ശേഷം ഷോജി സെബാസ്റ്റ്യന്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് റൂത്ത്. പുതുമയാര്‍ന്ന പ്രമേയവും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമാകാന്‍ പോകുന്ന ചിത്രമായിരിക്കും റൂത്ത്. ചിത്രീകരണം ഈ മാസം 30 ന് പീരുമേട്ടില്‍ ആരംഭിക്കും.

ബാനര്‍ - ആന്‍ഡ്രിയ ക്രിയേഷന്‍സ് ഇന്‍റര്‍നാഷണല്‍, സംവിധാനം-ഷോജി സെബാസ്റ്റ്യന്‍, നിര്‍മ്മാണം - ബിബിന്‍ സ്റ്റാന്‍ലി ജോസഫ്, ജോസ് പോള്‍, ഷൈന്‍ ജോണ്‍, കഥ, തിരക്കഥ, സംഭാഷണം - ഷെല്ലി ജോയ് , സുരേഷ് വേലത്ത്, സംഗീതം- വിദ്യാസാഗര്‍, ക്യാമറ- ആന്‍റണി ജോണ്‍, ഗാനരചന- ജോയ്സ് തോന്നിയാമല, എഡിറ്റര്‍ - ഇബ്രു എഫ് എക്സ്, പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ - ശ്രീജിത്ത് രാജാമണി, അസോസിയേറ്റ് ക്യാമറ- അരുണ്‍ കുമാര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍



Tags:    
News Summary - ruth movie by shoji sebastian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.