ഉറക്കം നഷ്ടപ്പെട്ട് പോയവരുടെ കഥയുമായി 'റഷ്യ' -ആദ്യ ടീസർ എത്തി

മലയാളസിനിമയില്‍ വേറിട്ട പ്രമേയവുമായെത്തുന്ന 'റഷ്യ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു. ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങള്‍ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രത്തിന്‍റെ രചനയും സംവിധാനവും നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ ആണ്. റഷ്യയില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ നടനും സംവിധായകനുമായ രൂപേഷ് പീതാംബരനാണ് നായകൻ.


ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരിക സംഘര്‍ഷമാണ് ഈ സൈക്കോളജിക്കൽ ത്രില്ലറിൻ്റെ ഇതിവൃത്തം. കൊച്ചി, തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് റഷ്യ ചിത്രീകരിച്ചത്. തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ സിനിമകളുടെ സംവിധായകനും ഒരു മെക്സിക്കന്‍ അപാതര, സ്ഫടികം എന്നീ ചിത്രങ്ങളിലെ അഭിനേതാവുമാണ് രൂപേഷ് പീതാംബരൻ. ഗോവന്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ രാഖി കിഷോര്‍, പാര്‍വ്വതി, ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയ്ലുങ്ങല്‍ ഇസ്മയില്‍, പ്രശസ്ത കോറിയോഗ്രാഫര്‍ ശ്രീജിത്ത്, പ്രശസ്ത മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Full View

കുലു മിന ഫിലിംസിന്‍റെ ബാനറില്‍ മെഹറലി പൊയ്ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റഷ്യ നിര്‍മ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിന്‍, സിജോ തോമസ്, ഫെറിക് ഫ്രാന്‍സിസ് പട്രോപ്പില്‍, ടിന്‍റോ തോമസ് തളിയത്ത് ശരത്ത് ചിറവേലിക്കല്‍, ഗാഡ്വിന്‍ മിഖേല്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ക്യാമറ - സൈനുല്‍ ആബിദ്, എഡിറ്റര്‍- പ്രമോദ് ഓടായഞ്ചയല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍കുമാര്‍ അപ്പു. കോസ്റ്റ്യൂം - ഷൈബി ജോസഫ് ചക്കാലക്കല്‍, മേക്കപ്പ് - അന്‍സാരി ഇസ്മേക്ക്, ആര്‍ട്ട് - ജയന്‍ കളത്ത് പാഴൂര്‍ക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - നിധീഷ് ഇരിട്ട്, സ്റ്റില്‍ - അഭിന്ദ് കോപ്പാളം, പി ആര്‍ ഒ - പി.ആര്‍ സുമേരന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.