രണ്ട്​ സിനിമകൾ പ്രഖ്യാപിച്ച്​ റോയൽ സിനിമാസ്

എഴുത്തുകാരനും പ്രവാസിയും സിനിമാ നിർമ്മാതാവുമായ സി.എച്ച്. മുഹമ്മദ് വടകരയും ഷരീഫ് മുണ്ടോലും സൽമാൻ പെർഫ്യൂംസ് സൽമാനും ചേർന്ന് റോയൽ സിനിമാസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനം കൊച്ചിയിൽ നടന്നു.

സംവിധായകൻ ജോഷി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്യാമപ്രസാദ് കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന ചിത്രവും അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ്​ പ്രഖ്യാപിച്ചത്. അജയ് വാസുദേവ് സംവിധാനം ചെയ്ത 'മാസ്റ്റർ പീസ്' നിർമ്മിച്ചതും റോയൽ സിനിമാസായിരുന്നു. 'ഷൈലോക്ക്' എന്ന സിനിമയുടെ തിരക്കഥാകൃത്തുകളായ ബിബിൻ മോഹനും അനീഷ് ഹമീദും ചേർന്നാണ് അജയ് വാസുദേവ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്.

കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സംവിധായകരായ ശ്യാമപ്രസാദ്, അജയ് വാസുദേവ്, മാർത്താണ്ഡൻ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, നടൻമാരായ ജോജു ജോർജ്​, മഖ്ബൂൽ സൽമാൻ, ദിവ്യദർശൻ, കൈലാസ്, തിരക്കഥാകൃത്തുക്കളായ ബിബിൻ മോഹൻ, അനീഷ് ഹമീദ്, നിർമ്മാതാക്കളായ സി.എച്ച് മുഹമ്മദ് വടകര, സൽമാൻ പെർഫ്യൂംസ് സൽമാൻ തുടങ്ങിയവർ പ​ങ്കെടുത്തു. റോയൽ സിനിമാസ് ആദ്യം വിതരണം ചെയ്യുന്ന ചിത്രം രഞ്ജിത്ത് സിനിമാസിന്‍റെ ആസിഫലി ചിത്രമാണെന്ന് സി.എച്ച്. മുഹമ്മദ് വടകര അറിയിച്ചു. 

Tags:    
News Summary - Royal cinemas announced two projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.