Posted On
date_range Updated On
date_range 'റാപോ 19'നിൽ കൃതി ഷെട്ടി നായിക
തെലുങ്ക് സൂപ്പര്‍ താരം റാം പൊത്തിനേനിയും സംവിധായകൻ എൻ.ലിംഗുസ്വാമിയും ഒന്നിക്കുന്ന ദ്വിഭാഷ ചിത്രം 'റാപോ 19'നിൽ കൃതി ഷെട്ടി നായികയാകുന്നു. ഐ സ്മാര്‍ട്ട് ശങ്കര്‍, റെഡ് തുടങ്ങിയ മാസ് ആക്ഷൻ സിനിമകളിലൂടെ ജനപ്രിയനായ റാം പൊത്തിനേനിയും സണ്ടക്കോഴി, പയ്യ, വേട്ടൈ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകൻ ലിംഗുസ്വാമിയും ഒന്നിക്കുന്ന ചിത്രം പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
'ഉപ്പെണ' എന്ന സിനിമയിലൂടെ തെലുങ്കിലെ പുത്തൻ താരോദയമായ നടിയാണ് കൃതി ഷെട്ടി. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. മാസ് ആക്ഷൻ സിനിമയാണിതെന്നാണ് അണിയറക്കാർ പറയുന്നത്. ബിഗ് ബജറ്റിൽ ശ്രീനിവാസ സിൽവര്‍ സ്ക്രീൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ചിറ്റുരി ശ്രീനിവാസയാണ് സിനിമ നിര്‍മ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.