മഞ്ജു വാര്യരും ശ്യാമപ്രസാദും ഒന്നിക്കുന്ന രഞ്ജിത്തിന്‍റെ ഷോർട്ട് ഫിലിം; 'ആരോ' റിലീസ് തീയതി പ്രഖ്യാപിച്ച് മമ്മൂട്ടി കമ്പനി

മമ്മൂട്ടി കമ്പനിയുടെ ആദ്യത്തെ ഷോർട്ട് ഫിലിമായ 'ആരോ' റിലീസ് തീയതി പ്രഖ്യാപിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും. മഞ്ജു വാര്യർ, ശ്യാമപ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് അഭിനയിക്കുന്ന ചിത്രത്തിന് 20 മിനിറ്റാണ് ദൈർഘ്യം.

'ആരോ'യുടെ ആദ്യ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൈയിൽ കട്ടൻ ചായയുമായി മഞ്ജുവാര്യറെ നോക്കി നിൽക്കുന്ന ശ്യാമ പ്രസാദും ദൂരെ നിന്ന് നടന്നു വരുന്ന മഞ്ജു വാര്യറുമാണ് പോസ്റ്ററിൽ. പഴയ രഞ്ജിത്ത് സിനിമകളുടെ ഫീൽ ഇതിലുമുണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. രഞ്ജിത്തിന്‍റെ ഏറെ നാളുകൾക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോർട്ട് ഫിലിം തയാറാക്കിയിരിക്കുന്നത്.

വി.ആർ. സുധീഷിന്റെ ഒരു കഥയെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. ഒരു സംഭാഷണത്തിനിടെ മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോൾ, അദ്ദേഹം ചിത്രം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് രഞ്ജിത്ത് വെളിപ്പെടുത്തി. കഥ വായിച്ചതിനുശേഷം മഞ്ജു വാര്യരെയും ശ്യാമപ്രസാദിനെയും ആണ് താൻ ആദ്യം പരിഗണിച്ചതെന്നും രഞ്ജിത്ത് വെളിപ്പെടുത്തി. മഞ്ജു വാര്യരുടെ ഷോർട്ട് ഫിലിം അരങ്ങേറ്റമാണ് 'ആരോ'.

ഷോർട്ട് ഫിലിമിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ബിജിബാലാണ്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് രഞ്ജിത്ത് അമ്പാടി.കൈ​യൊ​പ്പ്,​ ​​ബ്ളാ​ക്ക്,​ ​പ്ര​ജാ​പ​തി,​ ​പു​ത്ത​ൻ​പ​ണം, പ്രാ​ഞ്ചി​യേ​ട്ട​ൻ​ ​ആ​ന്റ് ​ദ​ ​സെ​യ്ന്റ്,​ ​ക​ട​ൽ​ ​ക​ട​ന്നൊ​രു​ ​മാ​ത്തു​ക്കു​ട്ടി​ ,​ ​പാ​ലേ​രി​ ​മാ​ണി​ക്യം​ ​എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.