ഷംഷേര പരാജയപ്പെട്ടത് ഈ ഒറ്റ കാരണം കൊണ്ട്; നിഷേധിക്കുന്നില്ല, തുറന്ന് പറഞ്ഞ് രൺബീർ കപൂർ...

ഏറെ പ്രതീക്ഷയോടെ എത്തിയ രൺബീർ കപൂർ ചിത്രമാണ് ഷംഷേര. ജൂലൈ 22 ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. തിയറ്ററുകളിൽ തകർന്ന് അടിയുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പരാജയത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടൻ രൺബീർ കപൂർ. ഏറ്റവും പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയുടെ പ്രചരണഭാഗമായി മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ കണ്ടന്റ് മികച്ചതായിരുന്നില്ല അതു കൊണ്ട് ഷംഷേരക്ക് ജനങ്ങളെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് നടൻ പ്രസ്മീറ്റിൽ പറഞ്ഞു.

ബോളിവുഡ് ചിത്രങ്ങളുടെ പരാജയത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഷംഷേരയെ കുറിച്ച് നടൻ സംസാരിച്ചത്. മറ്റ് സിനിമകളെ കുറിച്ച് ഞാൻ പറയില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് എന്റെ ചിത്രം ഷംഷേര പുറത്ത് ഇറങ്ങി. പ്രേക്ഷകർക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ചിത്രം ഓടാതിരുന്നത്. അതൊരിക്കലും നിഷേധിക്കുന്നില്ല. സിനിമയുടെ പ്രമേയം ജനങ്ങൾക്കിടയിൽ വർക്ക് ആയില്ല- രൺബീർ പറഞ്ഞു.

1800 -കളുടെ പശ്ചാത്തലത്തിൽ സാങ്കൽപ്പിക നഗരമായ കാസയിലാണ് ഷംഷേരയുടെ കഥ നടക്കുന്നത്. ബ്രിട്ടീഷ് കാരിൽ നിന്ന് തന്റെ കൂടെയുള്ളവരെ രക്ഷിക്കാൻ വേണ്ടി  രൺബീറിന്റെ കഥാപാത്രമായ ഷംഷേര നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. യശ് രാജ് ഫിലിംസ് നിർമിച്ച ചിത്രം കരൺ മൽഹോത്രയാണ്  ചിത്രം സംവിധാനം ചെയ്തത്. 

Tags:    
News Summary - Ranbir Kapoor Opens Up About His Movie Shamshera's box-office disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.