ബോളിവുഡിൽ വീണ്ടും താരവിവാഹം ? നടൻ രാജ്​കുമാർ റാവുവും നടി പത്രലേഖയും നവംബർ 10ന്​ വിവാഹിതരാകുമെന്ന്​ റിപ്പോർട്ട്​

ബോളിവുഡിലെ രണ്ട്​ അഭിനയപ്രതിഭകൾ വിവാഹിതരാകാൻ പോകുന്നു. ദേശീയ അവാർഡ്​ ജേതാവായ നടൻ രാജ്​കുമാർ റാവുവും നടി പത്രലേഖയുമാണ്​ വർഷങ്ങൾ നീണ്ട പ്രണയത്തിന്​ ശേഷം നവംബർ 10ന്​ വിവാഹിതരാകുന്നത്​. ഇടൈംസാണ്​ ഇത്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​.


അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്​. എന്നാല്‍ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത റാവുവും പത്രലേഖയും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

2014ൽ റിലീസായ സിറ്റിലൈറ്റ്​സ്​ എന്ന ചിത്രത്തിൽ രാജ്​കുമാറും പത്രലേഖയും ഒരുമിച്ച്​ അഭിനയിച്ചിരുന്നു. അതിന്​ ശേഷം ആറ്​ വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും ഇടക്കിടെ സമൂഹ മാധ്യമങ്ങളില പങ്കുവെക്കാറുമുണ്ട്​.


ലവ് സെക്സ് ഓര്‍ ധോക്ക എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രാജ്കുമാര്‍. കൈ പോച്ചെ, സിറ്റി ലൈറ്റസ്, ഷാഹിദ്, ന്യൂട്ടണ്‍, അലിഗഡ്, ഒമർതാ, എന്നിവയാണ് റാവുവിന്‍റെ പ്രധാന ചിത്രങ്ങള്‍. ഷാഹിദ്​ എന്ന ചിത്രത്തിലെ അഭിനയത്തിനാണ്​​ അദ്ദേഹത്തിന്​ ദേശീയ പുരസ്കാരം ലഭിച്ചത്​.

Tags:    
News Summary - Rajkummar Rao And Patralekhaa To Get Married In November 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.