Posted On
date_range Updated On
date_range സർപ്രൈസ് പുറത്തു വിട്ട് രാജമൗലി; 'ആർ.ആർ.ആർ റിലീസ് തീയതി പ്രഖ്യാപിച്ചു
രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആർ.ആർ.ആറിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 13ന് ചിത്രം റിലീസ് ചെയ്യും. ട്വിറ്ററിലൂടെയാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളായ രാമരാജുവും ഭീമും കൈകോര്‍ത്ത് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിൻ്റെ ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിങ് ആണെന്ന് ടീം അറിയിച്ചിരുന്നു.
തങ്ങൾ ആഗ്രഹിച്ചത് നേടാനും രാമരാജുവും ഭീമും ഒന്നിക്കുകയാണെന്നാണ് എന്നായിരുന്നു രാജമൗലി ചിത്രത്തോടൊപ്പം കുറിച്ചത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നിത്യ മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.