കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ; പൃഥ്വിരാജിന്റെ 'കുരുതി'യുടെ പോസ്റ്റർ
നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'കുരുതി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങിയവരുമുണ്ട്.
അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. അനിഷ് പള്ളിയാൽ കഥ ഒരുക്കുന്ന 'കുരുതി' ഡിസംബർ 9ന് ആണ് ചിത്രീകരണം ആരംഭിക്കുന്നത്. അഖിലേഷ് മോഹൻ എഡിറ്റിംഗും ഗോകുൽ ദാസ് പ്രൊജക്റ്റ് ഡിസൈനും നിർവഹിക്കുന്നു. ആനന്ദ് രാജേന്ദ്രൻ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. കോസ്‌റ്റ്യൂം ഇർഷാദ് ചെറുകുന്ന്, മേക്കപ് അമൽ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം , സ്റ്റിൽസ് സിനാറ്റ് സേവ്യർ, സൗണ്ട് എഡിറ്റ് & ഡിസൈൻ അരുൺ വർമ, ഓഡിയോഗ്രഫി രാജകൃഷ്ണൻ, പ്രൊമോഷൻ പൊഫ്ഫാക്റ്റ്യോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.