ചിത്രങ്ങളുടെ പോസ്റ്ററുകൾ

ആട് മുതൽ അവൾ വരെ; ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയ ജനപ്രിയ ചിത്രങ്ങൾ...

മലയാള സിനിമ തിയറ്ററിൽ ഒഴിവില്ലാതെ വിജയം കൊയ്യുമ്പോഴും പ്രിയ ചിത്രങ്ങൾ വീണ്ടും കാണാനുള്ള ആകാംക്ഷയിലാണ് സിനിമ പ്രേമികൾ. ഈ വാരം ആസ്വാധ്യകരമാക്കാൻ ഒരു പിടി ചിത്രങ്ങളാണ് ഒ.ടി.ടിയിൽ എത്തുന്നത്.

1. ആട്

മലയാളികൾ കാത്തിരുന്ന ഷാജി പാപ്പന്റെയും കൂട്ടരുടെയും ഒ.ടി.ടി തരംഗം ആരംഭിച്ചു. ജയസൂര്യ നായകനായ 'ആട് 3: വൺ ലാസ്റ്റ് റൈഡ് - പാർട്ട് 1' ഡിജിറ്റൽ സ്ട്രീമിങ്‌ ആരംഭിച്ചു. തിയറ്ററുകളിൽ ചിരിപൂരം തീർത്ത ചിത്രം സീ ഫൈവിലൂടെ പ്രേക്ഷകരിലേക്ക് എത്തി.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'ആട് 3' മുൻ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ഫാന്റസി ആക്ഷൻ കോമഡി ഗണത്തിലാണ് ഒരുക്കിയിരിക്കുന്നത്. വർഷം 2370ൽ ഭൂമി ഭരിക്കുന്ന 'ദ ഓർഗനൈസേഷൻ' എന്ന സ്വേച്ഛാധിപത്യ ഭരണകൂടവും, ടൈം ട്രാവലിലൂടെ ഭൂതകാലത്തെ തിരുത്താൻ ശ്രമിക്കുന്ന പ്രതിരോധ നിരയും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. 1790കളിലെ ഇവരുടെ മുൻകാല ജീവിതവും നിലവിലെ ഷാജി പാപ്പന്റെ കഥയും തമ്മിലുള്ള രസകരമായ ബന്ധമാണ് ചിത്രം പറയുന്നത്.

2. അവള്‍

ജയരാജിന്‍റെ സംവിധാനത്തില്‍ സുരഭി ലക്ഷ്‌മിയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ അവള്‍ ഒ.ടി.ടിയിലെത്തി. മനോര മാക്‌സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. നിരഞ്ജന അനൂപ്, കെ.പി.എ.സി ലളിത, സബിത ജയരാജ്, നിതിൻ രൺജി പണിക്കർ, ഷൈനി സാറ, മനോജ് ഗോവിന്ദൻ, ഷിബു നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

3. ദി കേരള സ്റ്റോറി 2

ഏറെ വിവാദത്തിന് തിരികൊളുത്തിയ ദി കേരള സ്റ്റോറി 2 ഒ.ടി.ടിൽ കാണാം. സീ 5 ലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. തമിഴ്, മലയാള, കന്നഡ, തെലുഗു ഭാഷകളിലാണ് ചിത്രം റിലീസിന് എത്തിയത്. കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ചിത്രത്തിൽ ഉല്ക്ക ​ഗുപ്ത, അദിതി ഭാട്ടിയ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

4. ലവ് ഇൻഷുറൻസ് കമ്പനി

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്‌ത ചിത്രമാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി. പ്രദീപ് രംഗനാഥന്‍ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം അടുത്തിടെയാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. സിനിമ ഈ ആഴ്ച ഒ.ടി.ടിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

5. ടി.എൻ 2026

നാട്ടി സുബ്രഹ്മണ്യം പ്രധാന വേഷത്തിലെത്തിയ ടിഎൻ 2026 ഒ.ടി.ടിയിലെത്തി. ആമസോൺ പ്രൈം വിഡിയോ, ആഹ, ഷോര്‍ട്ട് ഫ്ലിക്‌സ്, എപിഐഫിലിംസ്, സിംപ്ലി സൗത്ത് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഉമാപതി എസ് രാമയ്യ ആണ് ചിത്രം സംവിധാനം ചെയ്‌തത്.

Tags:    
News Summary - Popular films that hit OTT this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.