ടിനി ടോം നായകനായെത്തുന്ന സിനിമ പോലീഡ് ഡേ തിയറ്ററുകളിലേക്ക്. ജൂൺ 20ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന ചിത്രം സദാനന്ദ ഫിലിംസിന്റെ ബാനറിൽ സജു വൈദ്യരാണ് നിർമിക്കുന്നത്.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കേസ് അന്വേഷിക്കാനെത്തുന്ന ഉന്നതനായ പോലീസ് ഉദ്യോഗസ്ഥനാണ് ഡിവൈ.എസ്.പി ലാൽ മോഹൻ. ടിനി ടോമാണ് ലാൽ മോഹൻ എന്ന ഇൻവസ്റ്റിഗേറ്റിവ് ഓഫിസറെ അവതരിപ്പിക്കുന്നത്.
അൻസിബ ഹസൻ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, ശ്രീധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിലെ മുഖ്യവേഷങ്ങളിലെത്തുന്നു. രചന: മനോജ് ഐ.ജി., സംഗീതം: ഡിനു മോഹൻ, ഛായാഗ്രഹണം: ഇന്ദ്രജിത്ത്, എഡിറ്റിങ്: രാകേഷ് അശോക്, കലാസംവിധാനം: രാജു ചെമ്മണ്ണിൽ, മേക്കപ്പ്: ഷാമി, വസ്ത്രാലങ്കാരം: റാണാ പ്രതാപ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജൻ മണക്കാട്, പ്രൊഡക്ഷൻ കൺട്രോളർ : രാജീവ് കൊടപ്പനക്കുന്ന്, പി.ആർ.ഒ: വാഴൂർ ജോസ്, സ്റ്റിൽസ്: അനു പള്ളിച്ചൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.