തിയറ്ററിലെത്തിയിട്ട് ഒരു വർഷം; 'പെരുമാനി' ഒ.ടി.ടിയിലേക്ക്

തിയറ്ററിലെത്തി ഒരു വർഷത്തിന് ശേഷം വിനയ് ഫോർട്ടിന്‍റെ പെരുമാനി ഒ.ടി.ടിയിൽ എത്താനൊരുങ്ങുന്നു. സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ഉടൻ തന്നെ സൈന പ്ലേയിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം മേയ് മാസത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം, വ്യത്യസ്തമായ ആഖ്യാനശൈലിയും പ്രകടനങ്ങളും കൊണ്ട് പ്രശംസിക്കപ്പെട്ടു. സൈന പ്ലേ ആണ് ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയതെങ്കിലും കൃത്യമായ റിലീസ് തീയതി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചിട്ടില്ല. ആഗസ്റ്റിൽ ചിത്രം സൈറ്റിൽ ലഭ്യമാകാൻ സാധ്യതയുണ്ട്.

‘അപ്പൻ’ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്ത ചിത്രമാണിത്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. നവാസ് വള്ളിക്കുന്ന്, ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ടൊവിനോ തോമസിന്റെ 'നടികർ', അജു വർഗീസും ശ്രീരാഗ് ഷൈനും പ്രധാന വേഷങ്ങളിൽ എത്തിയ 'സ്താനാർത്തി ശ്രീക്കുട്ടൻ' എന്നീ സിനിമകളും ഇതേ പോർട്ടലിൽ ലഭ്യമാണ്.

Tags:    
News Summary - Perumani OTT release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.