ദേവ് മോഹൻ പ്രധാനവേഷത്തിലെത്തുന്ന 'പരാക്രമം' നവംബറിൽ തിയറ്ററിലെത്തുന്നു
'സൂഫിയും സുജാതയും' ഫെയിം ദേവ് മോഹൻ,സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' നവംബർ അവസാനം പ്രദർശനത്തിനെത്തുന്നു.
മില്ലേന്നിയൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, സംഗീത മാധവൻ,രവി ഖേമു,സച്ചിൻ ലാൽ ഡി, കിരൺ പീതാംബരൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒപ്പം "വാഴ"ഫെയിം സിജു സണ്ണി,ജോമോൻ ജ്യോതിർ,അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു.
മില്ലേന്നിയൽ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം. ഹാരിസ് ദേശം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസാണ്. റിന്നി ദിവാകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ.
പ്രൊഡക്ഷൻ ഡിസൈനർ - ദിലീപ് നാഥ്, മേക്കപ്പ് - മുഹമ്മദ് അനീസ്, കോസ്റ്റ്യൂം - ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ആക്ഷൻ - ഫീനിക്‌സ് പ്രഭു, ഓഡിയോഗ്രാഫി - രാജകൃഷ്‌ണൻ എം ആർ, പ്രൊമോഷൻ കൺസൽട്ടന്‍റ് - വിപിൻ കുമാർ, പ്രൊമോഷൻസ്- ടെൻ ജി മീഡിയ, പബ്ലിസിറ്റി സ്റ്റിൽസ് - ഷഹീൻ താഹ, ഡിസൈനർ - യെല്ലോ ടൂത്ത്‌സ്, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.