Posted On
date_range Updated On
date_range ദിലീപിനെ കേസിൽ നിന്ന് രക്ഷിക്കാനുള്ള കാമ്പയിനാണ് നടത്തുന്നത്; മുൻ ഡി.ജി.പി ശ്രീലേഖക്കെതിരെ ബാലചന്ദ്രകുമാർ
മുൻ ഡി.ജി.പി ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ സംവിധായകൻ ബാലചന്ദ്ര കുമാർ. ദിലീപിനെ കേസിൽ നിന്ന് രക്ഷിക്കാനുള്ള കാമ്പയിനാണ് ശ്രീലേഖ നടത്തുന്നതെന്ന് മീഡിയ വണിനോട് പറഞ്ഞു. ഇത് വെളിപ്പെടുത്തൽ അല്ല ആരോപണം മാത്രമാണെന്നും കൂട്ടിച്ചേർത്തു.
ശ്രീലേഖക്ക് ദിലീപിനോട് ആരാധനയുണ്ടാവുമെന്നും വെളിപ്പെടുത്തൽ കേസ് അന്വേഷണത്തെ ബാധിക്കില്ലെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.ഇത് ശ്രീലേഖയുടെ വെളിപ്പെടുത്തൽ അല്ല ആരോപണം മാത്രമാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് പരാമർശം എന്ന് അറിയില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.