സഞ്ജീവ് ശിവന്റെ ചിത്രം ഒഴുകി ഒഴുകി ഒഴുകി

 സന്തോഷ് ശിവൻ - സംഗീത് ശിവൻ എന്നിവരുടെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒഴുകി ഒഴുകി ഒഴുകി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും

പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയുടെ അന്വേഷണത്തിലൂടെയാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ് ഈ ചിത്രത്തിലെ കേന്ദ കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനെ അവതരിപ്പിക്കുന്നത്.സൗബിൻ ഷാഹിറും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നരേൻ, നന്ദു, യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജനാ അപ്പുക്കുട്ടൻ, എന്നിവരാണ് മറ്റു താരങ്ങൾ.

ബി.ആർ. പ്രസാദിന്റേതാണ് തിരക്കഥ. ഓസ്ക്കർ അവാർഡു ജേതാവായ റസൂർൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുന്നത്.ബോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.സംസ്ഥാന അവാർഡു ജേതാവായ മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ. ശീകർ പ്രസാദാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.ദീപ്തി ശിവനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Tags:    
News Summary - Ozhuki Ozhuki Ozhuki Sanjeev Sivan Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.