‘ഒരു പക്കാ നാടൻ പ്രേമം’ എന്ന ചിത്രത്തിൽ യേശുദാസ് പാടിയ പാട്ടിന്‍റെ സീഡി പ്രകാശനവും ഡിജിറ്റൽ ലോഞ്ചിംഗും രമേഷ് പിഷാരടിയും മോഹൻ സിത്താരയും ചേർന്ന് നിർവ്വഹിക്കുന്നു
'ഒരു പക്കാ നാടൻ പ്രേമ'ത്തിൽ യേശുദാസ് പാടിയ ഗാനത്തിന്‍റെ സി.ഡി പ്രകാശനം ചെയ്തു
കൊച്ചി: എ.എം.എസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സജാദ് എം. നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്ത 'ഒരു പക്കാ നാടൻ പ്രേമം' എന്ന ചിത്രത്തിൽ യേശുദാസ് പാടിയ പാട്ടിന്‍റെ സീഡി പ്രകാശനവും ഡിജിറ്റൽ ലോഞ്ചിംഗും രമേഷ് പിഷാരടിയും മോഹൻ സിത്താരയും ചേർന്ന് നിർവ്വഹിച്ചു.
കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച്, മോഹൻ സിത്താരയുടെ സംഗീത സംവിധാനത്തിൽ യോശുദാസ് ആലപിച്ച ഗാനമാണ് അദ്ദേഹത്തിന്‍റെ 81ാം പിറന്നാൾ ദിനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തത്. പരിപാടിയിൽ സംവിധായകൻ വിനോദ് നെട്ടത്താന്നി, പി.ആർ.ഒ അജയ് തുണ്ടത്തിൽ എന്നിവർ സംബന്ധിച്ചു.
വിനു മോഹൻ, ഭഗത് മാനുവൽ, മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, ടോം ജേക്കബ്ബ്, സിയാദ് അഹമ്മദ്, വിദ്യാമോഹൻ, ഹരിതാ ജി. നായർ, കുളപ്പുള്ളി ലീല തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.