സൂപ്പർഹിറ്റ് മലയാള ചിത്രത്തിെൻറ റീമേക്കുമായി ഒമർ ലുലു ബോളിവുഡിലേക്ക്
പ്രമുഖ സംവിധായകൻ ഒമർ ലുലു ബോളിവുഡിലേക്ക്. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം സന്തോഷ വാർത്ത പുറത്തുവിട്ടത്. ഒമർ ലുലിവിെൻറ തന്നെ ആദ്യ സിനിമയായ ഹാപ്പി വെഡ്ഡിങ്ങിെൻറ റീമേക്കാണ് ബോളിവുഡിൽ അദ്ദേഹം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് ഡയറക്ടർ ആവണം എന്ന തന്റെ ഏറ്റവും വലിയ സ്വപനം നടക്കാൻ പോകുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ചിത്രത്തിന്റെ പ്രീപ്രൊഡക്ക്ഷൻ വർക്കുകൾ തുടങ്ങിയെന്നും അദ്ദേഹം ഫേയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ ചിത്രത്തിലെ അഭിനേതാക്കളുടെയും മറ്റു അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
''ഒരു ബോളിവുഡ് ഡയറക്ടർ ആവണം എന്ന എന്റെ വലിയ ഒരു സ്വപ്നം നടക്കാൻ പോവുന്നു.ഹാപ്പിവെഡ്ഡിംഗ് എന്ന എന്റെ സിനിമയുടെ തന്നെ റീമേക്ക് ആണ് ഞാന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന ഹിന്ദി സിനിമ പ്രീപ്രൊഡക്ഷൻ വർക്ക് സ്റ്റാർട്ട് ചെയ്തു ഈ വർഷം അവസാനം ഷൂട്ടിംഗ് തുടങ്ങാൻ ആണ് പ്ലാൻ. Cast & Crew Details ഫൈനൽ ആയിട്ട് പറയാം എല്ലായിപ്പോഴും ഒപ്പം നിന്ന ചങ്ക്സിനും ദൈവത്തിനും നന്ദി ''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.