ഒളിമ്പിക്​ മെഡൽ ജേതാവ്​ മീരബായി ചാനുവിന്‍റെ ജീവിതകഥ സിനിമയാകുന്നു

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്​സിൽ ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടി രാജ്യത്തിന്‍റെ അഭിമാനമായി മാറിയ മീരബായി ചാനുവിന്‍റെ ജീവിതകഥ സിനിമയാകുന്നു. മണിപ്പൂരി ഭാഷയിലാണ്​ ചിത്രം നിർമിക്കുന്നത്​.

സ്യൂതി ഫിലിംസുമായി ഇതുസംബന്ധിച്ച ധാരണ പത്രം ചാനുവിന്‍റെ ടീം ഒപ്പുവെച്ചു. പ്രൊഡക്ഷൻ കമ്പനി ചെയർപേഴ്​സണും പ്രശസ്​ത നാടകകൃത്തുമായ എം.എം. മനോബിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഈസ്റ്റ്​ ഇംഫാൽ ജില്ലയിലെ നോങ്​പോക്​ ഗ്രാമത്തിലുള്ള ചാനുവിന്‍റെ വീട്ടിൽ വെച്ചാണ്​ ധാരണാപത്രം ഒപുവെച്ചത്​. ​

ഇംഗ്ലീഷിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം നടത്തും. ചാനുവിനോട്​ സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള ഒരു പെൺകുട്ടിയെ തേടുകയാണ്​ അണിയറപ്രവർത്തകർ ഇപ്പോൾ. അഭിനേത്രിയെ നിശ്ചയിച്ച്​ കഴിഞ്ഞ ശേഷം ചാനുവിന്‍റെ ജീവിതരീതിയും മറ്റും പഠിക്കാനായി പരിശീലനം നൽകും. ആറ്​ മാസത്തിന്​ ശേഷമാകും ചിത്രീകരണം ആരംഭിക്കുക.

ടോക്യോയിൽ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ്​ മീരാബായി ചാനു വെള്ളി മെഡൽ നേടിയത്​. 

Tags:    
News Summary - Olympic medallist Mirabai Chanu's life becoming cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.