സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഏറ്റവും പുതിയ ചിത്രമായ കറുപ്പിന്‍റെ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസർ. എല്‍. കെ. ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. എന്നാൽ ഈ ചിത്രം സൂര്യക്ക് പകരം തൃഷ കൃഷ്ണൻ ലീഡ് റോൾ ചെയ്യാൻ തീരുമാനിച്ചതായിരുന്നു എന്നാണ് റിപ്പോർട്ട്.
ഒരു പഴയ റിപ്പോർട്ട് അനുസരിച്ച്, സംവിധായകൻ ആർ.ജെ. ബാലാജി (ആർ.ജെ.ബി) ആദ്യം തൃഷ കൃഷ്ണനെ നായികയാക്കി സിനിമ നിർമിക്കാൻ ആഗ്രഹിച്ചിരുന്നു. മൂക്കുത്തി അമ്മനിലെ നയൻതാരയുടെ വേഷത്തിന് സമാനമായ വേഷത്തിൽ നടിയെ അവതരിപ്പിക്കുമായിരുന്ന ചിത്രത്തിന് മസാനി അമ്മൻ എന്ന് പേരിട്ടിരുന്നു. സൂര്യ നായകനായ സിനിമക്ക് അനുയോജ്യമായ ഘടകങ്ങൾ ഉൾപ്പെടുത്തി തിരക്കഥ പിന്നീട് പരിഷ്കരിച്ചതായും പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത് കുറുപ്പ് അണിയറപ്രവർത്തകർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഏറെ ആവേശത്തോടെയാണ് സൂര്യ ആരാധകർ ടീസർ ഏറ്റെടുത്തത്. മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ച് ഫൈറ്റ് സീനുകളും പഞ്ച് ഡയലോഗുകളോടും കൂടി എത്തിയ ടീസർ നിമിഷനേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ടീസറിലെ സൂര്യയുടെ ഗെറ്റപ്പിനും ബാക് ഗ്രൗണ്ട് സ്ക്രോറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ മേക്കോവറിലായിരിക്കും കറുപ്പിൽ അവതരിപ്പിക്കുക എന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് കറുപ്പിലുള്ളത്.
സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സാണ് നിർമിക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങള്‍ക്ക് പിന്നിലെ ലെന്‍സ്മാന്‍ ജി. കെ വിഷ്ണു ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.