Posted On
date_range Updated On
date_range കങ്കണയുടെ ചിത്രത്തിൽ നായകനായി നവാസുദ്ദീൻ സിദ്ധിഖി
ബോളിവുഡ് താരം കങ്കണ റണാവത്ത് നിർമാതാവാകുന്ന ചിത്രത്തിൽ നായകനായി നവാസുദ്ദീൻ സിദ്ധിഖി. കങ്കണ റണാവത്തിന്‍റെ മണികർണിക ഫിലിംസ് നിർമിക്കുന്ന ആദ്യ ചിത്രത്തിൽ കങ്കണയുടെ നായകനായെത്തുന്നത് നവാസുദ്ദീൻ സിദ്ധിഖിയാണ്. 'ടികു വെഡ്സ് ഷേരു' എന്നാണ് ചിത്രത്തിന്‍റെ പേര്.
മണികർണിക ഫിലിംസിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് വിവരം പങ്കുവെച്ചത്. അവസാനം ഞങ്ങൾ സിംഹത്തെ കണ്ടെത്തിയെന്നാണ് ട്വിറ്ററിൽ പറയുന്നത്. നവാസുദ്ദീൻ സിദ്ധിഖിയെ ഈ തലമുറയുെടെ താരം എന്നും വിശേഷിപ്പിച്ചിരിക്കുന്നു.
സായ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം റൊമാൻഡിക് കോമഡിയാണ് 'ടികു വെഡ്സ് ഷേരു'. സിനിമയുെടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഇതാദ്യമായാണ് കങ്കണ റണാവത്തും നവാസുദ്ദീനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.