Posted On
date_range Updated On
date_range 'മരണമടുക്കുകയാണെന്ന് രണ്ട് വർഷം മുമ്പേ അദ്ദേഹത്തിന് അറിയാമായിരുന്നു' - ഇർഫാൻ ഖാനെ കുറിച്ച് നസ്റുദ്ദീൻ ഷാ
നടൻ ഇർഫാൻ ഖാന് ഏകദേശം രണ്ട് വർഷം മുമ്പ് തന്നെ താൻ മരിക്കാൻ പോകുകയാണെന്ന കാര്യം അറിയാമായിരുന്നുവെന്ന് മുതിർന്ന ബോളിവുഡ് നടൻ നസ്റുദ്ദീൻ ഷാ. ''ലണ്ടനിൽ ആശുപത്രിയിലായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അന്ന് പറഞ്ഞത് - 'മരണം എന്നെ സമീപിക്കുന്നത് ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എത്ര പേർക്ക് ഇത്തരം അവസരം ലഭിക്കുന്നു..' എന്നായിരുന്നു. -
ഇർഫാൻ ഖാന്‍റെ വിയോഗം വലിയ നഷ്ടമായിരുന്നു.. എന്നാൽ, ഒന്നം നമ്മുടെ കൈയ്യിലല്ലല്ലോ..' - നസ്റുദ്ദീൻ ഷാ ഒരു അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. വർഷങ്ങളോളം കാൻസറിനോട് പൊരുതിയ ഇർഫാൻ ഖാൻ കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു വിടപറഞ്ഞത്. 53 വയസായിരുന്നു അദ്ദേഹത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.