'ഞാൻ സന്തുഷ്ടനാണ്'; പ്രണയത്തെ കുറിച്ച് നാഗ ചൈതന്യയുടെ മറുപടി

തെന്നിന്ത്യൻ സിനാമ ലോകത്തേയും ആരാധകരേയും നിരാശയിലാഴ്ത്തിയ വിവാഹമോചനമായിരുന്നു താരങ്ങളായ നാഗ ചൈതന്യയുടേയും സാമന്തയുടേയും. ദീർഘനാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഇവർ 2021ൽ ബന്ധം വേർപിരിയുകയായിരുന്നു. എന്നാൽ വിവാഹമോചനത്തിന്റെ കാരണം താരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷം നാഗ ചൈതന്യ വീണ്ടും പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പ്രണയ വാർത്തയെ കുറിച്ച് പ്രതികരിക്കുകയാണ് നടൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദയുടെ പ്രചരണത്തിന്റെ ഭാഗമായി ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് പറഞ്ഞത്.

റാപ്പിഡ് ഫയർ സെക്ഷനിലാണ് നാഗ ചൈതന്യയോട് പ്രണയത്തെ കുറിച്ച് ചോദിച്ചത്. നിർത്താതെ ചിരിച്ച് കൊണ്ട് 'ഞാൻ സന്തുഷ്ടനാണ്' എന്നായിരുന്നു നടന്റെ മറുപടി. നാഗ ചൈതന്യയുടെ പ്രതികരണം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

നടന്റെ ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ലാൽ സിങ് ഛദ്ദ. ഓഗസ്റ്റ് 11 ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

Tags:    
News Summary - Naga Chaitanya Opens Up About His Marital status

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.