ആസ്ത്മ രോഗിയായ ഈ 'സൂപ്പർമാൻ' ഇപ്പോൾ ഒരു ശ്വാസംമുട്ടലുമായി നടക്കുന്നു -മുരളി ഗോപി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ അഗ്നിബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ജനങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത്. നഗരത്തിലെ പല ഭാഗങ്ങളിലും ജീവിതം ദുസ്സഹമാവുകയാണ്. ഇതിനോടകം നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

ഇപ്പോഴിതാ ജീവിതം ദുസ്സഹമാണെന്ന് വെളിപ്പെടുത്തുകയാണ് നടൻ മുരളി ഗോപി. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് ബ്രഹ്മപുരം വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

‘എച്ച്3 എൻ2, മൂന്നുപ്രാവശ്യമായുള്ള പനിയുടെ ആക്രമണം, കൊവിഡിന്റെ മടങ്ങിവരവ്, ഒടുവിൽ ബ്രഹ്മപുരദഹനം. ആസ്ത്മാ രോഗിയായ ഈ 'സൂപ്പർമാൻ' ഇപ്പോൾ ഒരു ശ്വാസംമുട്ടലുമായി നടക്കുന്നു; മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

മുരളി ഗോപിയെ അനുകൂലിച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

Tags:    
News Summary - Murali Gopy's Reaction About Brahmapuram issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.