പ്രതിപക്ഷ നേതാവ്​ മരമ്പള്ളി ജയാനന്ദനായി മുരളി ഗോപി; കാരക്​ടർ പോസ്റ്റർ പങ്കുവെച്ച്​ മമ്മൂട്ടി

മെഗാ സ്റ്റാർ മമ്മൂട്ടി മുഖ്യമന്ത്രി കടയ്​ക്കൽ ചന്ദ്രനായെത്തുന്ന 'വൺ' എന്ന ചിത്രത്തിൽ മുരളി ഗോപി പ്രതിപക്ഷ നേതാവ്​ മരമ്പള്ളി ജയനന്ദനായെത്തും. മുരളി ഗോപിയുടെ പിറന്നാൾ ദിനമായ ഇന്ന്​ അദ്ദേഹത്തിന്‍റെ കാരക്​ടർ പോസ്റ്റർ മമ്മൂട്ടി ഫേസ്​ബുക്കിൽ പങ്കുവെച്ചു. 'പ്രിയപ്പെട്ട മുരളി ഗോപിക്ക്​ പിറന്നാൾ ദിനാശംസകൾ. വൺ' എന്ന ചിത്രത്തിലെ പ്രതിപക്ഷ നേതാവ്​ മരമ്പള്ളി ജയാനന്ദനായി അദ്ദേഹത്തെ നിങ്ങൾക്ക്​ മുമ്പിൽ അവതരിപ്പിക്കാനായതിൽ സന്തോഷമെന്നും മമ്മൂട്ടി അടിക്കുറിപ്പായി എഴുതി. മമ്മൂട്ടിക്കൊപ്പം സ്​ക്രീൻ പങ്കിടാൻ സാധിച്ചത്​ ഒരു അംഗീകാരമായി കരുതുന്നതായി മുരളി ഗോപി ഫേസ്​ബുക്കിൽ കുറിച്ചു.

വലിയ കാർക്കശ്യക്കാരനായ പ്രതിപക്ഷ നേതാവിന്‍റെ വേഷത്തിലാണ്​ മുരളി ഗോപി വണ്ണിൽ അഭിനയിക്കുന്നത്​. പൊളിറ്റിക്കൽ എന്‍റർടൈനർ സ്വഭാവത്തിലുള്ള ചിത്രം 'ചിറകൊടിഞ്ഞ കിനാവുകൾ' സംവിധാനം ചെയ്​ത സന്തോഷ്​ വിശ്വനാഥാണ്​ ഒരുക്കുന്നത്​. ബോബി-സഞ്​ജയ്​ ടീമിന്‍റെതാണ്​ തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് വൺ നിര്‍മ്മിക്കുന്നത്​. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.

Birthday wishes to dear Murali Gopy Pleased to present him as Marampally Jayanandan, opposition leader in One!

Posted by Mammootty on Wednesday, 3 March 2021

ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, ബാലചന്ദ്രമേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, ബാലതാരം മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങി വലിയ താരനിരയുമായാണ്​ വൺ എത്തുന്നത്​. 

Tags:    
News Summary - Murali Gopy as leader of opposition Marampally Jayanandan in one movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.