ആഡംബര വസ്തുക്കളോട് താൽപര്യമില്ല, താമസം ഒരു മുറിയുള്ള അപാർട്മെന്റിൽ-സൽമാൻ ഖാന്റെത് ലളിത ജീവിതമെന്ന് സുഹൃത്ത്

 സൽമാൻ ഖാന്റെ ലളിത ജീവിതത്തെകുറിച്ച് സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ മുകേഷ് ചബ്ര. സൂപ്പർ താരമായിട്ടും വളരെ ലളിത ജീവിതമാണ് നയിക്കുന്നതെന്നും ബ്രാൻഡുകളോടൊ വിലകൂടിയ സാധനങ്ങളോടൊ താൽപര്യമില്ലെന്നും മുകേഷ് പറഞ്ഞു. കഴിഞ്ഞ15 വർഷത്തെ അടുപ്പമുണ്ടെന്നും പ്രത്യേകിച്ച് ഒരു മാറ്റവും സൽമാന് ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

എല്ലാവരേയും സഹായിക്കുന്ന വളരെ വേഗം എത്തിപ്പെടാൻ കഴിയുന്ന ആളാണ് സൽമാൻ ഖാൻ. വളരെ സത്യസന്ധനായ വ്യക്തിയാണ്, എന്നാൽ  ആ സത്യസന്ധത ആളുകൾ തെറ്റിദ്ധരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ മറ്റൊരു രീതിയിൽ ആളുകൾ എടുക്കുന്നു. പലപ്പോഴും സൽമാൻ ഖാന്റെ  മാനസികാവസ്ഥ വ്യത്യസ്തമായിരിക്കും. അദ്ദേഹത്തിന്റെ മാനസികാവസ്ഥ നോക്കി വേണം സമീപിക്കാൻ.

ഇന്ത്യയിലെ ഏറ്റവും വലിയ താരമായിട്ടും വളരെ ലളിതമായ ജീവിതമാണ് സൽമാൻ ഖാൻ നയിക്കുന്നത്. വളരെ കുറച്ച് പേർക്ക് മാത്രം അറിയാം അദ്ദേഹം ഒരു മുറി മാത്രമുള്ള അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നതെന്ന്. ഒരു സോഫ, ഡൈനിംങ്ടേബിൾ, ആളുകളോട് സംസാരിക്കാൻ വേണ്ടി ഒരു ചെറിയ ഏരിയ, ഒരു ചെറിയ ജിം, ഒരു മുറി എന്നിങ്ങനെ വളരെ കുറച്ച് സൗകര്യങ്ങൾ മാത്രമേ അവിടെയുളളൂ. ബ്രാൻഡുകളോട് താൽപര്യവുമില്ല. വിലകൂടിയ സാധനങ്ങൾ വാങ്ങാറുമില്ല. അതുപോല ഭക്ഷണ കാര്യങ്ങളിലും പ്രത്യേകിച്ച് ഇഷ്ടാനിഷ്ടങ്ങളില്ല. എല്ലാം കഴിക്കും. കഴിഞ്ഞ 15 വർഷമായുട്ടുള്ള സൗഹൃദമാണ് പ്രത്യേകിച്ച് ഒരു മാറ്റവും സൽമാന് ഉണ്ടായിട്ടില്ല- മുകേഷ് ചബ്ര പറഞ്ഞു.

Tags:    
News Summary - Mukesh Chhabra reveals Salman Khan leads simple life in 1bhk flat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.