അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ; മദർ മേരി പൂർത്തിയായി

പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം "മദർ മേരി" പൂർത്തിയായി. വയനാട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. മകനെ വിജയ് ബാബു അവതരിപ്പിക്കുമ്പോൾ അമ്മയെ അവതരിപ്പിക്കുന്നത്, ലാലി പി എമ്മാണ്. കൂടാതെ നിർമൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു വടകര, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

ചിത്രം രചന നിർവഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത് എ.ആർ വാടിക്കലാണ്. കേരളത്തിലെ പ്രമുഖ ചാനലുകളിൽ സംപ്രേഷണം ചെയ്ത ഗൾഫ് റിട്ടേൺസ്, ഒരു നാടൻ മുല്ലപ്പു വിപ്ളവം, കുടുംബസന്ദേശം എന്നീ ഹോം സിനിമകളിലൂടെയും രഹസ്യങ്ങളുടെ താഴ്‌വര എന്ന ആനിമേഷനിലൂടെയും ശ്രദ്ധേയനാണ് എ.ആർ. വാടിക്കൽ.

ഓർമക്കുറവും വാർദ്ധക്യ സഹജമായ രോഗങ്ങളും കാരണം കഷ്ടതയനുഭവിക്കുന്ന അമ്മ ഒറ്റപ്പെട്ടതോടെ, മകൻ ജയിംസ്, അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാനായി അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസഭങ്ങളാണ് സിനിമയിൽ.

ബാനർ - മഷ്റൂം വിഷ്വൽ മീഡിയ, നിർമാണം-ഫർഹാദ്, ഹത്തിക്ക് റഹ്മാൻ, രചന, സംവിധാനം -എ. ആർ. വാടിക്കൽ, ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം - സലാം വീരോളി, ഗാനങ്ങൾ - ബാബു വാപ്പാട്, കെ. ജെ. മനോജ്, സംഗീതം - സന്തോഷ്കുമാർ, കല - ലാലു തൃക്കുളം, കോസ്റ്റ്യും - നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം - എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ- ജയ്ഫാൽ, അസ്സോസിയേറ്റ് ഡയർക്ടേഴ്സ് - എം. രമേഷ്കുമാർ, സി. ടി. യൂസഫ്.

Tags:    
News Summary - Mother Mary movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.