കമൽഹാസൻ - ലോകേഷ്​ കനകരാജ്​ ചിത്രം 'വിക്ര'മിൽ വില്ലനായി മലയാളത്തിലെ യുവ സൂപ്പർതാരം; റിപ്പോർട്ട്​

ലോകേഷ്​ കനകരാജ്​ ഉലകനായകൻ കമൽ ഹാസനെ നായകനാക്കിയൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം 'വിക്ര'മിൽ മലയാളത്തിലെ യുവ സൂപ്പർതാരം ഫഹദ്​ ഫാസിൽ പ്രതിനായക വേഷത്തിലെത്തുമെന്ന്​ റിപ്പോർട്ട്​. ടൈംസ്​ ഒാഫ്​ ഇന്ത്യയാണ്​ ഇത്​ റിപ്പോർട്ട്​ ചെയ്തിരിക്കുന്നത്​​. അതേസമയം, സിനിമയുടെ അണിറയപ്രവർത്തകർ ഇത്​ സ്ഥിരീകരിച്ചിട്ടില്ല. വിക്രമിൽ ഒരു രാഷ്​ട്രീയക്കാരനായാണ്​ ഫഹദ്​ എത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്​. നേരത്തെ ഫഹദ്​ വില്ലനായി എത്തിയ വേലൈക്കാരൻ എന്ന തമിഴ്​ ചിത്രം ശ്രദ്ധനേടിയിരുന്നു. ശിവകാർത്തികേയനായിരുന്നു നായകനായി വേഷമിട്ടിരുന്നത്​.

വിശ്വരൂപം 2 എന്ന ചിത്രത്തിന്​ ശേഷം വലിയ ഇടവേളയെടുത്ത കമൽഹാസൻ വമ്പൻ തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമാണ്​ വിക്രം. കാർത്തിക്ക്​ വലിയ ബ്രേക്ക്​ നൽകിയ കൈതി, വിജയ്​യുടെ ഇറങ്ങാനിരിക്കുന്ന മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക്​ ശേഷം ലോകേഷ്​ ഒരുക്കുന്ന 'വിക്രം' എന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ്​​ കമൽ ആരാധകർ കാത്തിരിക്കുന്നത്​. ചിത്രത്തി​െൻറതായി പുറത്തിറങ്ങിയ ടീസറിന്​ വലിയ പ്രേക്ഷക പ്രീതി​ ലഭിച്ചിരുന്നു​. നിലവിൽ 14 മില്യൺ കാഴ്​ച്ചക്കാരനാണ്​ ടീസറിന്​ യൂട്യൂബിലുള്ളത്​. 

Full View




Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.