വിക്ടേഴ്സ് ചാനൽ 'ഫസ്​റ്റ്​​ബെല്ലില്‍' മോഹന്‍ലാലും

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'ഫസ്​റ്റ്​ബെൽ' ക്ലാസുകളിൽ നടൻ മോഹന്‍ലാലും പങ്കെടുക്കും. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്​ദസന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നിലെത്തുന്നത്.

മൃഗങ്ങള്‍ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ 'പ്രൊജക്റ്റ് ടൈഗർ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് താരം കുട്ടികള്‍ക്ക് മുന്നില്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്. മൂന്ന്എപ്പിസോഡുകളിലായിട്ടാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ആദ്യ എപ്പിസോഡി​െൻറ സംപ്രേഷണം 17ന്​ ഉച്ചക്ക് 12ന്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.