മോഹൻലാലും പൃഥ്വിരാജും

പൃഥ്വിരാജിന്‍റെ മുത്തച്ഛനായി മോഹൻലാൽ; ഖലീഫ രണ്ടാം ഭാഗം മാമ്പറക്കൽ മുഹമ്മദ് അലിയുടെ കഥ

മലയാള സിനിമ ആസ്വാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രമാണ് ഖലീഫ. ആമിർ അലി എന്ന ഗോൾഡ് സ്മഗ്‌ളറിന്‍റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. എന്നാൽ ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററാണിപ്പോൾ ചർച്ചയാകുന്നത്. രക്തം പുരണ്ട കൈയിൽ സിഗരറ്റ് പിടിച്ച ഒരു ഷോട്ടാണ് പോസ്റ്ററിൽ ഉള്ളത്. ആ കൈ മലയാളത്തിന്‍റെ പ്രിയ നടൻ മോഹൻ ലാലിന്‍റേതാണ്. ഖലീഫയുടെ ആദ്യ ഭാഗത്തിൽ ഈ ലജന്‍റിനെ പരിചയപെടൂ, രണ്ടാം ഭാഗത്തിൽ രക്തം പുരണ്ട അയാളുടെ ചരിത്രം അറിയൂ എന്നായിരുന്നു ചിത്രത്തിന്‍റെ ക്യാപ്ഷൻ. ഖലീഫ: ദി ഇൻട്രോ എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗത്തിൽ പ്രഥ്വിരാജ് എത്തുമ്പോൾ രണ്ടാം ഭാഗത്തിൽ മുത്തച്ഛന്‍റെ കഥയുമായി മോഹൻലാൽ ആണ് എത്തുന്നത്.

പൃഥ്വിരാജ് അവതരിപ്പിക്കുന്ന മമ്പറക്കൽ ആമിർ അലിയുടെ മുത്തച്ഛനാണ് മാമ്പറക്കൽ മുഹമ്മദ് അലി എന്ന മോഹൻലാൽ കഥാപാത്രം. ആദ്യ ഭാഗത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്നും പിന്നീട് പ്രീക്വലിൽ അദ്ദേഹത്തിന്‍റെ കഥ തുടരുമെന്നുമാണ് റിപ്പോർട്ടുകൾ. ആ​ഗസ്റ്റ് ആറിന് ലണ്ടനിലാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളിന് തുടക്കമായത്. 2022ല്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് ഇത്.

'പ്രതികാരം സ്വർണത്തിൽ എഴുതപ്പെടും' എന്നാണ് ഖലീഫയുടെ ടാഗ് ലൈന്‍. ചിത്രം ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് നേരത്തെ വൈശാഖ് ഉറപ്പ് നല്‍കിയിരുന്നു. സത്യൻ സൂര്യൻ ആണ് ഛായാഗ്രഹണം. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. യു.കെ കൂടാതെ യു.എ.ഇ (ദുബൈ), നേപ്പാള്‍, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

ജിനു വി. എബ്രഹാം ആണ് ചിത്രത്തിന്‍റെ രചയിതാവ്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ എന്നീ സിനിമകൾക്ക് ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്ന സിനിമയാണിത്. ജേക്സ് ബിജോയ് ആണ് ഖലീഫക്ക് സംഗീതം ഒരുക്കുന്നത്. ചമൻ ചാക്കോ എഡിറ്റിങ്ങും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും നിർവഹിക്കുന്നു. ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകരെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ നിർമാതാക്കൾ വഴിയേ പുറത്തുവിടും. സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. കൈകൊണ്ട് മുഖം മറച്ച തരത്തിലുള്ള പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻസ് ആണ് സിനിമ നിർമിക്കുന്നത്

Tags:    
News Summary - Mohanlal to play Prithviraj Sukumaran’s grandfather

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.