മോഹൻലാലും പിണറായി വിജയനും. മോഹൻലാൽ ഫേസ്​ബുക്കിൽ പങ്കുവെച്ച ചിത്രം

കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ -പിണറായി സർക്കാറിന്​ ആശംസയുമായി മോഹൻലാൽ

തിരുവനന്തപുരം: തുടർച്ചയായി രണ്ടാം തവണയും കേരളത്തിന്‍റെ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന്​ ആശംസകൾ നേർന്ന്​ താരരാജാവ്​ മോഹൻലാൽ. സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പിണറായി സത്യപ്രതിജ്ഞ ചെയ്​ത്​ ഏതാനും സമയത്തിനകം തന്നെ ആശംസ നേർന്നുള്ള​ സന്ദേശം ലാൽ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​തു. പിണറായിയോടൊപ്പം ഇരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

ഫേസ്​ബുക്​ പോസ്​റ്റിന്‍റെ പൂർണ രൂപം:

പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍റെ
നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും .


സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെ , കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ.
സ്നേഹാദരങ്ങളോടെ
മോഹൻലാൽ


Full View

Tags:    
News Summary - mohanlal facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.