യുവ താരം അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മിഷന്‍-സി ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രം പെരുന്നാളിന് തിയറ്ററുകളിൽ. തമിഴിലും ചിത്രം റിലീസ് ചെയ്യും.
എം സ്ക്വയര്‍ സിനിമാസിന്‍റെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. സംവിധായകന്‍ ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് ചിത്രത്തില്‍ ആലപ്പാട്ട് മറിയത്തിന്‍റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയാകുന്ന ചിത്രമാണിത്. േമജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ്, ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം.
സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍- റിയാസ് കെ ബദര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.