ബോക്​സിങ്​ ഇതിഹാസം മൈക്ക്​ ടൈസൺ ബോളിവുഡിലേക്ക്​; വരവ്​ വിജയ്​ ദേവരകൊണ്ടയുടെ ലിഗറിലൂടെ

മുംബൈ: തെന്നിന്ത്യൻ സൂപ്പർ താരം വിജയ്​ ദേവരകൊണ്ട നായകനായി അഭിനയിക്കുന്ന ലിഗറിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോക്​സിങ്​ ഇതിഹാസം മൈക്ക്​ ടൈസൺ. സംവിധായകനും നിർമാതാവുമാണ്​ മൈക്ക്​ ​ൈടസണിന്‍റെ ഇന്ത്യൻ സിനിമ ലോകത്തേക്കുള്ള വരവ്​ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്​.

മൈക്ക്​ ടൈസണെ സ്വഗതം ചെയ്​ത്​ വിജയ്​ ദേവരകൊണ്ടയും ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. പുരി ജഗന്നാഥ്​ സംവിധാനം ചെയ്യുന്ന ചിത്രം കരണിന്‍റെ ധർമ പ്രൊഡക്ഷൻസും പുരി കണക്​ട്​സും ചേർന്നാണ്​ നിർമിക്കുന്നത്​. സ്​പോർട്​സ്​ ആക്ഷൻ ചിത്രത്തിൽ അനന്യ പാണ്ഡേയാണ്​ നായിക. രമ്യ കൃഷ്​ണൻ, റോനിത റോയ്​, മകരന്ദ്​ ദേശ്​പാണ്ഡേ, ഗെറ്റപ്പ്​ ശ്രീനീ എന്നിങ്ങനെ വമ്പൻ താരനിരയും അണിനിരക്കുന്നു.

ബോളിവുഡ്​ താരം സുനിൽ ഷെട്ടിയാണ്​ ചിത്രത്തിൽ വിജയ്​ ദേവരകൊണ്ടയുടെ പിതാവിനെ അവതരിപ്പിക്കുന്നത്​. ഒരേ സമയം തെലുഗുവിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ തമിഴ്​, കന്നഡ, മലയാളം ഭാഷകളിലേക്കും മൊഴിമാറ്റി എത്തും. 

Tags:    
News Summary - Mike Tyson's Bollywood Debut through Vijay Deverakonda’s Liger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.