Posted On
date_range Updated On
date_range വേദനയായി കിഷോർ കുമാർ
തിരുവനന്തപുരം: രചന വിഭാഗത്തിൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം കിഷോർ കുമാർ ഒരുക്കിയ ‘മഴവിൽ കണ്ണിലൂടെ മലയാള സിനിമ’ എന്ന പുസ്തകത്തിനാണ്. ആ വാർത്ത കേൾക്കാൻ കിഷോറില്ല; കഴിഞ്ഞ ഏപ്രിലിലാണ് കിഷോർ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പതിറ്റാണ്ടിനുള്ളിൽ മലയാള സിനിമയിൽ സംഭവിച്ച പരിണാമങ്ങളെ വിമർശനാത്മകവുമായി പുസ്തകത്തിൽ അപഗ്രഥിച്ചിട്ടുണ്ട്. എല്.ജി.ബി.ടി സമൂഹത്തിന് വേണ്ടി പ്രവര്ത്തിക്കുന്ന ‘ക്വിയറള’ എന്ന സംഘടനയുടെ സ്ഥാപക അംഗമായിരുന്നു കിഷോർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.