"മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം" തീം മ്യൂസിക് റിലീസ് ചെയ്​തു

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന  ചിത്രത്തിലെ തീം മ്യൂസിക് സൈന മ്യൂസിക്കിലൂടെ പുറത്തിറക്കി. മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീം മ്യൂസിക് റിലീസ് ചെയ്തത്. മ്യൂസികിന്‍റെ സൗണ്ട് ട്രാക്ക് ചെയ്തിരിക്കുന്നത് രാഹുല്‍ രാജ് ആണ്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രംഡിസംബര്‍ 2ന് തീയേറ്ററുകളില്‍ എത്തും.മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

 മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ്​ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുനില്‍ ഷെട്ടി, പ്രഭു, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്​, അശോക് സെല്‍വന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം-തിരു, ഗാനരചന-ബികെ ഹരിനാരായണന്‍, ഷാഫി കൊല്ലം, പ്രിയദര്‍ശന്‍, സംഗീതം-റോണി റാഫേല്‍, കലാസംവിധാനം-സാബു സിറിള്‍, എഡിറ്റിംങ്- അയ്യപ്പന്‍ നായര്‍ എന്നിവരും നിർവഹിക്കുന്നു.

Full View

Tags:    
News Summary - "Maraikkar arabikadalinte simham" theme song released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.