'തലനാരിഴക്ക് രക്ഷപ്പെട്ടു'; നടൻ മനോജ്. കെ. ജയന്റെ വിഡിയോ വൈറലാവുന്നു

മൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് നടൻ മനോജ് കെ ജയന്റെ ഒരു രസകരമായ വിഡിയോയാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള നടന്റെ വിഡിയോ ഇതിനോടകം 56 ലക്ഷം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. തലനാരിഴക്ക് രക്ഷപ്പെട്ടു എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

9 സെക്കൻഡ് മാത്രമുള്ള റീൽസിൽ  മനോജ്. കെ. ജയനോടൊപ്പം നടൻ ഉണ്ണി മുകുന്ദനേയും ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ സംവിധായകൻ അനൂപിനേയും കാണാം

ഉണ്ണി മുകുന്ദനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആവേശത്തിൽ നിൽക്കുന്ന ആരാധകരെ വെട്ടിച്ച് മുന്നോട്ടുപോകുന്ന മനോജ് കെ. ജയനാണ് വിഡിയോയിലുള്ളത്. മൂന്ന് ദിവസം കൊണ്ടാണ് 40 ലക്ഷം കാഴ്ചക്കാരെ നേടിയിരിക്കുന്നത്.

ഷെഫീക്കിന്റെ സന്തോഷമാണ് മനോജ്.കെ. ജയന്റെ ഏറ്റവും പുതിയ ചിത്രം. ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിനു ശേഷം മനോജ് കെ ജയൻ അഭിനയിച്ച ചിത്രമാണിത്.


Tags:    
News Summary - Manoj K Jayan's Reel Trending On Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.