'നൻപകൽ നേരത്ത് മയക്ക'ത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി; റിലീസ് തീയതി ചോദിച്ച് ആരാധകർ

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ സിനിമ 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ പുതിയ പോസ്റ്റർ പുറത്ത്. സ്വാതന്ത്ര്യദിനത്തിൽ മമ്മൂട്ടിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്.

ഇരുചക്രവാഹനം ഓടിച്ചു കൊണ്ട് മമ്മൂട്ടി പോകുന്നതാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. സിനിമയിലെ മറ്റ് അഭിനേതാക്കളെയും പോസ്റ്ററിൽ കാണാം. മമ്മൂട്ടി-ലിജോ കൂട്ടുക്കെട്ട് ചിത്രത്തിന്‍റെ റിലീസ് തീയതി ആവശ്യപ്പെട്ട് നിറയുകയാണ് എഫ്.ബി കമന്‍റ് ബോക്സ്.

'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ കഥ ലിജോയുടേതാണ്. എസ്. ഹരീഷ് ആണ് തിരക്കഥ. മമ്മൂട്ടിയുടെ പുതിയ നിർമാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നിർമാണം. നടൻ അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


40 ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളിൽ തമിഴ്നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ പഴനിയാണ്. വേളാങ്കണ്ണിയിലാണ് ആദ്യഘട്ട​ ചിത്രീകരണം നടന്നത്​. പേരൻപ്, പുഴു, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ തേനി ഈശ്വറാണ് കാമറ.

Tags:    
News Summary - Mammootty released the poster of 'Nanpakal Nerathu Mayakkam'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.