മമ്മൂട്ടിയുടെ'നന്‍പകല്‍ നേരത്ത് മയക്കം' നെറ്റ്ഫ്ലിക്സിൽ; തീയതി പുറത്ത്

മ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഐ.എഫ്.എഫ്.കെയിലും തിയറ്ററുകളിലും മികച്ച സ്വീകാര്യത നേടിയ ചിത്രം ഒ.ടി.ടി പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 23ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. നെറ്റ്ഫ്ലിക്സാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി 19 നാണ് നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിൽ എത്തിയത്. മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോ പെല്ലിശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് 'നന്‍പകല്‍ നേരത്ത് മയക്കം' നിര്‍മിച്ചിരിക്കുന്നത്. ലിജോ പെല്ലിശേരിയുടെ കഥക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ഡ്യൻ, അശോകൻ, കൈനിരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോകൻ, രാജേഷ് ശർമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.


Tags:    
News Summary - Mammootty and Lijo Jose Pellishery Movie Nanpakal Nerathu Mayakkam on Netflix, Releasing Date Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.