'മെയ്​ഡ്​ ഇന്‍ ക്യാരവാന്‍' ചിത്രീകരണം 28ന് ദുബൈയിൽ ആരംഭിക്കും

സിനിമാ കഫെ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മെയ്​ഡ്​ ഇന്‍ ക്യാരവാന്‍' എന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 28ന് ദുബൈയില്‍ ആരംഭിക്കും. അന്നു ആന്‍റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂർണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണ്.

ചിത്രത്തിൽ മലയാളത്തിലെ താരങ്ങൾക്ക് പുറമേ അന്താരാഷ്ട്ര താരങ്ങളും അഭിനയിക്കുന്നുണ്ട്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' എന്ന സിനിമക്ക് ശേഷം ബാദുഷയുടെ നേതൃത്വത്തില്‍ ദുബൈയില്‍ എത്തുന്ന ഷൂട്ടിങ്​ സംഘമാണ് 'മെയ്​ഡ്​ ഇന്‍ ക്യാരവാന്‍'. വാർത്ത പ്രചാരണം-പി.ശിവപ്രസാദ്

Tags:    
News Summary - Malayalam movie made in caravan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.