Posted On
date_range Updated On
date_range 'കാറ്റ് വിതച്ചവർ' ആക്ഷൻ പ്രൈം ഒ.ടി.ടിയിൽ റിലീസ് ചെയ്യും
1976-ൽ അടിയന്തിരാവസ്ഥക്കാലത്ത് കാണാതായ എഞ്ചിനീയറിംഗ് വിദ്യാർഥി രാജനെ കണ്ടെത്താൻ നടത്തിയ അന്വേഷണത്തിെൻറ കഥ പറയുന്ന 'കാറ്റ് വിതച്ചവർ' ആക്ഷൻ പ്രൈം ഒ.ടി.ടിയിൽ റിലീസായി. ഫിംഗർ പ്രിൻറ്, ഗാർഡിയൻ എന്നീ കുറ്റാന്വേഷണ ചിത്രങ്ങൾ ഒരുക്കിയ സതീഷ് പോളാണ് സിനിമക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഏറ്റവും മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്.
പ്രകാശ് ബാരെ, ടിനി ടോം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാനറിൽ അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, ഷിബു ഏതൻസ്, സുരേഷ് അച്ചൂസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.