വീണ്ടും ഒരു കുട്ടിക്കഥയുമായി 'ഏട്ടൻ' വരുന്നു

കുട്ടികളോടുള്ള സ്നേഹവാത്സല്യത്തിന്‍റെ കഥയുമായി പുതിയ മലയാള ചിത്രം 'ഏട്ടന്‍' വരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ്​ ഗ്രൂപ്പായ ഡെലിവറി ജെറ്റിന്‍റെ പുതു ചലച്ചിത്ര സംരംഭമാണിത്​. ട്രയൂണ്‍ പ്രൊഡക്ഷന്‍സ്-ജെറ്റ് മീഡിയയുടെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ചി​ത്രം നവാഗതനായ പ്രദീപ് നാരായണന്‍ ആണ്​ സംവിധാനം ചെയ്യുന്നത്​.

ഈമാസം 19ന് അതിരപ്പളളിയില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്‍റെ പൂജ കൊച്ചി കളമശ്ശേരിയിലെ ജെറ്റ് മീഡിയയുടെ ഓഫീസില്‍ നടന്നു. നവാഗത ബാലതാരം ലാല്‍കൃഷ്ണയാണ്​ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്​. മലയാളത്തില്‍ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമകള്‍ ഉണ്ടാകണമെന്ന താൽപര്യത്തില്‍ നിന്നാണ് ജെറ്റ് മീഡിയ ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ ശ്രദ്ധയൂന്നുന്നതെന്ന്​ നിർമ്മാതാവ്​ സുനില്‍ അരവിന്ദ് പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പൊരുതുന്ന ഒരു ബാലന്‍റെ ജീവിതം മാത്രമല്ല 'ഏട്ടന്‍'എന്നും പ്രകൃതി, സമൂഹം, സഹജീവികളോടുള്ള മനോഭാവം ഒക്കെ ചിത്രത്തില്‍ ഒപ്പിയെടുക്കുന്നുണ്ടെന്നും സംവിധായകന്‍ പ്രദീപ് നാരായണന്‍ വ്യക്തമാക്കി.

ആന്‍സന്‍ ആന്‍റണിയാണ് കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്. ആക്റ്റിവിസ്റ്റും എഴുത്തുകാരനും ദക്ഷിണേന്ത്യന്‍ നടനുമായ ബാവ ചെല്ലദുരൈ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിത്രത്തിന്‍റെ മറ്റൊരു പുതുമയാണ്. ആക്ഷനും സസ്പെന്‍സും ത്രില്ലും രണ്ട് പാട്ടുകളുമുള്ള 'ഏട്ടന്‍' ചാലക്കുടി, അതിരപ്പള്ളി, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റെ ഷെഡ്യൂളില്‍ പൂര്‍ത്തീകരിക്കും. വിജയ് ബാബു, ഡോ. കലാമണ്ഡലം രാധിക, കൊച്ചുപ്രേമന്‍, അനീഷ് ജി. മേനോന്‍, ആല്‍ബിന്‍ ജെയിംസ്, സുനില്‍ അരവിന്ദ്, ദേവകി, ദിയ ഫര്‍സീന്‍, കോബ്ര രാജേഷ്, ഡോ. ദിവ്യ, ഹരിദാസ് യു, സുരേഷ് തുടങ്ങിയവരാണ് മറ്റ്​ അഭിനേതാക്കള്‍.

ക്യാമറ-ലാല്‍ ജോഷ്വ റൊണാള്‍ഡ്, സംഗീതം- വിമല്‍ പങ്കജ്, ഗാനരചന- ഫ്രാന്‍സിസ് ജിജോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷിഹാബ് നീരുങ്കല്‍, ആര്‍ട്ട്-പ്രദീപ് വേലായുധന്‍, മേക്കപ്പ്-ബൈജു സി. ആന്‍റണി, കോസ്റ്റ്യൂംസ്- ടെല്‍മ ആന്‍റണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷജിത്ത് തിക്കോടി, പി.ആര്‍.ഒ- പി.ആര്‍. സുമേരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സച്ചി ഉണ്ണികൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍- സിജോ ജോസഫ്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്- രാഗേഷ് പല്ലിശ്ശേരി, അനൂപ് എ.എ, സ്റ്റില്‍സ്- സെമില്‍ ലാല്‍, ഡിസൈന്‍ - അന്‍സില്‍, സ്റ്റുഡിയോ- ബ്ലുമൗണ്ട് സൗണ്ട് പ്രൊഡക്ഷന്‍സ്.

Tags:    
News Summary - Malayalam movie Ettan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.