കൊച്ചി: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ലോകമെമ്പാടും സ്വീകരിക്കപ്പെടുന്ന ഈ കാലത്ത്, മലയാളി പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ച് ആദ്യമായി ഒരു സ്ട്രീമിങ് പ്ലാറ്റ്‌ഫോം. 'മെയിൻസ്ട്രീം ടിവി' എന്ന ഒ.ടി.ടിയിലൂടെ പ്രേക്ഷകർക്ക് മലയാള സിനിമകൾ, പാട്ടുകൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ ചിത്രങ്ങൾ, വെബ് സീരീസുകൾ, അഭിമുഖങ്ങൾ, ഹാസ്യ പരിപാടികൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്. 99 രൂപക്ക് ഒരു വർഷക്കാലയളവിലെ സബ്സ്ക്രിപ്ഷൻ ഓഫർ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 700 ഓളം പഴയതും പുതിയതുമായ മലയാള സിനിമകളും മൂവായിരത്തോളം ഹ്രസ്വ ചിത്രങ്ങളും അടങ്ങിയ മലയാളത്തിന്‍റെ വലിയ ശേഖരമാണ് ഈ ആപ്പിൽ കാണാൻ സാധിക്കുക.
ഒ.ടി.ടിയുടെ വിനോദ സാധ്യതകൾ പ്രാദേശിക പ്രേക്ഷകർക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആശയമാണ് വർഷങ്ങളായി ദേശീയ മാധ്യമ രംഗത്ത് പ്രവർത്തന പരിചയമുള്ള ശിവ എസ്. എന്ന ബംഗളൂരു മലയാളി, സ്റ്റാർ സ്പോർട്സ് മലയാളത്തിന്‍റെ മുൻ ഹെഡായിരുന്ന ജോയിസ് ജോസ്, ത്രാഷ് മെറ്റൽ സംഗീതജ്ഞൻ ജയകൃഷ്ണൻ എന്നിവർ 'മെയിൻസ്ട്രീം ടിവി' എന്ന പ്ലാറ്റ്‌ഫോമിലൂടെ യാഥാർഥ്യമാക്കുന്നത്. വേൾഡ് വൈയിഡ് സ്ട്രീമിങ്ങിനൊപ്പം മികച്ച സാങ്കേതികവിദ്യയും കൂടി ചേർന്നതിനാൽ 'മെയിൻസ്ട്രീം ടിവി' എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ 100% മറ്റ് തകരാറുകൾ ഇല്ലാതെതന്നെ പ്രേക്ഷകർക്ക് ആസ്വദിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് ടിവി തുടങ്ങിയ ഉപകരണങ്ങളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ്, ക്രോംകാസ്റ്റ് തുടങ്ങി എല്ലാവിധ പ്ലാറ്റ്ഫോമിലും 'മെയിൻസ്ട്രീം ടിവി' ആപ്പ് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.