ബോളിവുഡ് താരം ആമിർ ഖാന്റെ മകൻ ജുനൈദ് ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ലവ്‌യാപാ'. ഫെബ്രുവരി ഏഴിന് തിയറ്ററുകളിലെത്തിയ ചിത്രത്തിൽ അന്തരിച്ച നടി ശ്രീദേവിയുടേയും നിർമാതാവ് ബോണി കപൂറിന്റേയും മകൾ ഖുഷി കപൂറാണ് നായികയായി എത്തിയത്. ജുനൈദിന്റേയും ഖുഷിയുടേയും ആദ്യത്തെ തിയറ്റർ റിലീസാണ് 'ലവ്‌യാപാ'.
മന്ദഗതിയിലാണ് ചിത്രത്തിന്റെ ബോക്സോഫീസ് ചലനമെങ്കിലും പ്രേക്ഷകരെ തിയറ്ററുകളിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.1.15 കോടി രൂപയാണ് ചിത്രം ഒന്നാം ദിവസം നേടിയത്. രണ്ടാം ദിവസം 1.65 കോടിയായിരുന്നു ഇന്ത്യയിൽ നിന്ന് സമാഹരിച്ചത്. മൂന്നാം ദിനം 1.65 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. 4.45 കോടിയാണ് മൂന്ന് ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്.
2022 ൽ പുറത്തിറങ്ങിയ ലവ് ടുഡേ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് 'ലവ്‌യാപാ'. സിനിമയുടെ തിയറ്റർ റിലീസിനു മുമ്പ് പ്രീ റിലീസ് സംഘടിപ്പിച്ചിരുന്നു. ഷാറൂഖ് ഖാനും സൽമാൻ ഖാനും സിനിമ കാണാൻ എത്തിയിരുന്നു. ജുനൈദിന്റെ സിനിമ പ്രമോഷനിൽ പിതാവ് ആമിർ ഖാൻ സജീവമായിരുന്നു.
ലാൽ സിങ് ഛദ്ദക്ക് ശേഷം അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് ലവ്‌യാപാ. ജുനൈദ്, ഖുഷി എന്നിവർക്കൊപ്പം അശുതോഷ് റാണ, തൻവിക പാർലിക്കർ, കിക്കു ശാർദ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.