എൽ.സി.യുവിൽ ഇനി ലിയോ ദാസില്ല, വിജയ് ആരാധകർക്ക് മറ്റൊരു സർപ്രൈസുമായി ലോകേഷ്

ടോളിവുഡിലെ മികച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. 2019ൽ പുറത്തിറങ്ങിയ കൈതി സിനിമയിലൂടെ ലോകേഷ് സിനിമാറ്റിക് യൂനിവേഴ്‌സ് കനകരാജ് ആരംഭിച്ചു. ഇളയദളപതി വിജയ് നായകനായെത്തിയ ലോകേഷ് യൂനിവേഴ്സിലെ മറ്റൊരു ചിത്രമാണ് ലിയോ. താര നിരകൊണ്ട് ഏറെ ശ്രദ്ധേയമായ സിനിമ ബോക്സ് ഓഫീസിൽ വലിയ ഹിറ്റായിരുന്നു. എൽ.സി.യുവിലെ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുകയാണ് ലോകേഷ് കനകരാജ്.

കൈതി 2 ആണ് എൽ.സി.യുവിൽ നിന്നും ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രമെന്ന് ലോകേഷ് പറഞ്ഞു. വിജയ് സാർ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ ലിയോ ദാസ് ഇല്ലാതെ ഈ യൂനിവേഴ്സിൽ ഇനി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യമാണ് ഉള്ളതെന്നും ലോകേഷ് പറഞ്ഞു. കൈതി 2ന് ശേഷം കമൽ ഹാസൻ സാറിനെ വെച്ച് വിക്രം 2 ചെയ്യണം.

റോളക്സ് ഒരു സ്റ്റാൻഡ് അലോൺ സിനിമയാണ്. അതിനെക്കുറിച്ച് ഞാനും സൂര്യ സാറും കുറേനാളായി സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സിനിമകളുടെയും എന്റെ സിനിമകളുടെയും തിരക്കുകൾ പൂർത്തിയായാൽ മാത്രമേ അത് ചെയ്യാൻ കഴിയൂ. ലിയോ ദാസ് ഇല്ലാതെ ഈ യൂനിവേഴ്സിൽ ഇനി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യമാണ്. എന്നാൽ എപ്പോൾ വേണമെങ്കിലും ആ കഥാപാത്രത്തിനെ ഒരു റഫറൻസ് ആയി ഉപയോഗിക്കാവുന്നതാണെന്ന് ലോകേഷ് പറഞ്ഞു.

രജനികാന്തിനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത ചിത്രമാണ് കൂലി. ഇത് എൽ.സി.യുവിൽ ഉൾപ്പെടുന്ന ചിത്രമല്ലെന്ന് ലോകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ആഗസ്റ്റ് 14ന് തിയേറ്ററിലെത്തും.

Tags:    
News Summary - Leo Das is no more in LCU, Lokesh has another surprise for Vijay fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.