നടിമാർക്ക് അത്രയെങ്കിലും പ്രതിഫലം കിട്ടുന്നത് ഭാഗ്യം; വേതന വ്യത്യാസമുണ്ടെന്ന് ലാറ ദത്ത
ഒരു നടന് കിട്ടുന്ന പ്രതിഫലത്തിന്റെ പത്തിലൊന്ന് മാത്രമാണ് നടിമാർക്ക് ലഭിക്കുന്നതെന്ന് നടി ലാറ ദത്ത. ഇന്നും ബോളിവുഡിൽ വേതന വ്യത്യാസം നിലനിൽക്കുന്നുണ്ടെന്നും ചില നടന്മാരെക്കാളും നടിമാർ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ലാറ ദത്ത ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിനിമയിൽ നേരിടേണ്ടി വന്ന വെല്ലുവിളിക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി,
' സിനിമയിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ശമ്പള വ്യത്യാസമാണ്. ഇന്നും അത് നിലനിൽക്കുന്നുണ്ട്. സിനിമയിലെ പല പുരുഷന്മാരെക്കളും സ്ത്രീകൾ കഠിനാധ്വാനം ചെയ്യുന്നു, എന്നിട്ടും അവർക്ക് ലഭിക്കുന്നത് നടന്മാർക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ പത്തിലൊന്ന് മാത്രമാണ്. അത്രയെങ്കിലും കിട്ടുന്നത് തന്നെ ഭാഗ്യമാണ്'- ലാറ പറഞ്ഞു
അക്ഷയ് കുമാറിന്റെ 'വെൽക്കം ടു ദി ജംഗിളിൽ', നിതേഷ് തിവാരിയുടെ രാമണ തുടങ്ങിയവയാണ് ലാറ ദത്തയുടെ പുതിയ ചിത്രങ്ങൾ. സീതയും രാമനുമായി രൺബീർ കപൂർ, സായ് പല്ലവി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ കൈകേയി എന്ന കഥാപാത്രത്തെയാണ് ലാറ ദത്ത അവതരിപ്പിക്കുന്നത്. രാമായണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.