ഇടവേളക്ക് ശേഷം ശ്രീനിവാസൻ ക്യാമറക്ക് മുന്നിൽ; കാത്തിരുന്ന ദിവസമെന്ന് വിനീത്

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമിത്തിലായിരുന്ന ശ്രീനിവാസൻ വീണ്ടും സിനിമയിൽ സജീവമാകുന്നു. മകൻ വിനീത് ശ്രീനിവാസൻ പ്രധാനവേഷത്തിലെത്തുന്ന കുറുക്കൻ എന്ന ചിത്രത്തിലാണ് ശ്രീനിവാസൻ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നത്.

സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആദ്യ ദിവസം ഭാര്യക്കും വിനീത് ശ്രീനിവാസനുമൊപ്പമാണ് സെറ്റിലെത്തിയത്. 

കാത്തിരുന്ന ദിവസമാണിതെന്നും അച്ഛൻ പുറത്തിറങ്ങി ജോലി ചെയ്യുന്നത് കാണാൻ എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിച്ച് നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡി.ജി.പി. ലോക് നാഥ ബെഹ്റ സ്വിച്ചോൺ കർമ്മവും സംവിധായകൻ എം. മോഹനൻ ഫസ്റ്റ് ക്ലാപ്പും നൽകി.


ഷൈൻ ടോം ചാക്കോയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ജോൺ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും ചിത്രത്തിലുണ്ട്..

സുരഭിലഷ്മിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ മനോജ് റാം സിങ്ങാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു.

സംവിധായകനായ ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് - രഞ്ജൻ ഏബ്രഹാം, കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനീവ് സുകുമാർ, പ്രൊഡക്ഷൻ എക്സിക്യട്ടീവ് - അബിൻ എടവനക്കാട് തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.

Tags:    
News Summary - kurukkan movie shooting started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.