ഞങ്ങൾ ചെയ്തത് ​ജോലിയാണ്, വിമർശനം മുഴുവൻ ദുർഗക്കും -പിന്തുണയുമായി കൃഷ്ണ ശങ്കർ

ദുർഗ കൃഷ്ണക്കെതിരായ സൈബർ ആക്രമണത്തിൽ നടിയെ പിന്തുണച്ച് നടൻ കൃഷ്ണ ശങ്കർ. അർജുനെ പോലെ ഭാര്യയെ സ്നേഹിക്കുകയും വിശ്വസിക്കുകയും അവരുടെ ജോലിയെ ബഹുമാനിക്കുകയും ചെയ്യുന്ന എത്ര പേരുണ്ട്. അതുകൊണ്ട് ഇത്തരത്തിൽ കമന്റുകൾ എഴുതുമ്പോൾ നിങ്ങളുടെ വീട്ടുകാരെ സ്മരിക്കണമെന്നായിരുന്നു കൃഷ്ണശങ്കറിന്റെ പ്രതികരണം.

കുടുക്ക് 2025 എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു നടിക്കെതിരായ സൈബർ ആക്രമണം. ദുർഗ കൃഷ്ണക്ക് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

നടന്റെ വാക്കുകൾ ഇങ്ങനെ...

കുടുക്ക് 2025 സിനിമയിലെ ഗാനരംഗത്തിന്റെ സീനുമായി ബന്ധപ്പെട്ട് ദുർഗ കൃഷ്ണ​യെയും അവരുടെ ഭർത്താവായ അർജുനെയും വീട്ടുകാരെയും ചിലർ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നു. ഇതിൽ കൂട്ടുപ്രതിയായ ഞാൻ വീട്ടിൽ കുട്ടികളെയും കളിപ്പിച്ച് ഇരിക്കുന്നു. ഞങ്ങൾ രണ്ടുപേരും ചെയ്തത് അവരവരുടെ ജോലിയാണ്. എന്നാൽ വിമർശനം മുഴുവൻ സ്ത്രീയായ ദുർഗ കൃഷ്ണക്കാണെന്നും കൃഷ്ണ ശങ്കർ പറയുന്നു.

കൂടാതെ ഒരു നല്ല സിനിമ കിട്ടിയാൽ മറ്റു ഇന്റിമേറ്റ് സീനുകളെക്കുറിച്ച് ആലോചിക്കാതെ എനിക്ക് സിനിമ ചെയ്യാം. കാരണം നല്ല സിനിമയുടെ ഭാഗമാവുകയെന്നതാണ് ലക്ഷ്യം. എന്നാൽ അത് ഒരു നടിക്ക് വരുമ്പോൾ മുമ്പ് അഭിനയിച്ച ചിത്രത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന മോശം അനുഭവം കൊണ്ട് സിനിമ തന്നെ ഉപേക്ഷിക്കേണ്ടി വന്നാൽ അത് അവരുടെ ഏറ്റവും വല്യ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും. ഇതിനൊരു മാറ്റം കൊണ്ടുവരണമെന്നും കൃഷ്ണ ശങ്കർ പറഞ്ഞു.

ഭർത്താവിനെ നട്ടെല്ലില്ലാത്തവൻ എന്ന് വിളിക്കുമ്പോൾ അയാളെപ്പോലെ ഭാര്യയോടുള്ള സ്നേഹവും വിശ്വാസവും അവർ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവർ എത്രപേരുണ്ടെന്നും അതിനാൽ ഇത്തരത്തിൽ കമന്റുകൾ എഴുതുമ്പോൾ ഒരു നിമിഷം മുമ്പ് വീട്ടുകാരെ ഒന്ന് സ്മരിക്കണമെന്നും കൃഷ്ണ ശങ്കർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Krishan sankar Support Durga Krishna For Cyber Attcak InIntimate Scenes In Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.